Gold Price | വമ്പൻ കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ ഇടിവ്; പവന് 54,000ന് മുകളിൽ തുടരുന്നു
* പവന് 54,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) വമ്പൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. വെള്ളിയാഴ്ച (17.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5630 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 45,040 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയാണ് വിപണിവില.
വ്യാഴാഴ്ച (16.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും കൂടി ഒരു ഗ്രാമിന് 5650 രൂപയും പവന് 45,200 രൂപയുമായിരുന്നു വിപണിവില. വ്യാഴാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 92 രൂപയായാണ് ഉയർന്നത്.
ചൊവ്വാഴ്ച (14.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കുറയുകയാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6675 രൂപയിലും പവന് 53,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ ഇടിഞ്ഞ് 5560 രൂപയും പവന് 240 രൂപ കുറഞ്ഞ് 44,480 രൂപയുമായിരുന്നു നിരക്ക്. അതേസമയം ചൊവ്വാഴ്ച വെള്ളി വിലയിൽ നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 91 രൂപയായാണ് ഉയർന്നത്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ
മെയ് 16 - 54,280 രൂപ
മെയ് 17 - 54,080 രൂപ