city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | ഒരു ദിവസം മുമ്പ് കുറഞ്ഞ നിരക്ക് തന്നെ കൂടി; തുടർച്ചയായ ഇടിവുകൾക്കൊടുവിൽ സ്വർണവിലയിൽ കയറ്റം

Gold
* 6715 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) തുടർച്ചയായ ഇടിവുകൾക്കൊടുവിൽ സംസ്ഥാനത്ത് സ്വർണവിലയിൽ കയറ്റം. ബുധനാഴ്ച (15.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5590 രൂപയും പവന് 240 രൂപ വർധിച്ച് 44,720 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയാണ് നിരക്ക്.

ചൊവ്വാഴ്ച (14.05.2024) കുറഞ്ഞ അതേതുകയാണ് ഇപ്പോൾ കൂടിയിരിക്കുന്നത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  6675 രൂപയിലും പവന് 53,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ ഇടിഞ്ഞ് 5560 രൂപയും പവന് 240 രൂപ കുറഞ്ഞ് 44,480 രൂപയുമായിരുന്നു നിരക്ക്. അതേസമയം ചൊവ്വാഴ്ച  വെള്ളി വിലയിൽ നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 91 രൂപയായാണ് ഉയർന്നത്.

തിങ്കളാഴ്ച (13.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് 5590 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,720 രൂപയുമായിരുന്നു വില. തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണവിലയിൽ 640 രൂപയുടെ ഇടിവാണുണ്ടായത്. ഇതിനൊടുവിലാണ് ഇപ്പോൾ 320 രൂപ വർധിച്ചിരിക്കുന്നത്.

Gold

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 14 - 53,400 രൂപ
മെയ് 15 - 53,720 രൂപ

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia