Gold Price | സ്വർണവില താഴേക്ക്; പവന് 320 രൂപ കുറഞ്ഞു, 4 ദിവസത്തിനിടെ 640 രൂപയുടെ ഇടിവ്
* പവന് 53,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച (14.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6675 രൂപയിലും പവന് 53,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ ഇടിഞ്ഞ് 5560 രൂപയും പവന് 240 രൂപ കുറഞ്ഞ് 44,480 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ നേരിയ വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 91 രൂപയായാണ് ഉയർന്നത്
തിങ്കളാഴ്ച (13.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് 5590 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,720 രൂപയുമായിരുന്നു വില. എന്നാൽ തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായിരുന്നു വിപണി വില.
ശനിയാഴ്ച (11.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6725 രൂപയിലും പവന് 53,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ ഇടിഞ്ഞ് 5595 രൂപയും പവന് 200 രൂപ കുറഞ്ഞ് 44,760 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. നാല് ദിവസത്തിനിടെ സ്വർണവിലയിൽ 640 രൂപയുടെ ഇടിവാണുണ്ടായത്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ
മെയ് 13 - 53,400 രൂപ