city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 80 രൂപ കുറഞ്ഞു

Gold
* 6715   രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില താഴേക്ക്. തിങ്കളാഴ്ച (13.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്  6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് 5590 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,720 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് വിപണി വില.

ശനിയാഴ്ച (11.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6725 രൂപയിലും പവന് 53,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ ഇടിഞ്ഞ് 5595 രൂപയും പവന് 200 രൂപ കുറഞ്ഞ് 44,760 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

അക്ഷയതൃതീയ നാളിൽ വെള്ളിയാഴ്ച  (10.05.2024) സ്വർണവില മൂന്ന് തവണ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപയും പവന് 1120 രൂപയുമാണ് വെള്ളിയാഴ്ച ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6755 രൂപയിലും പവന് 54,040 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 110 രൂപ വർധിച്ച് 5620 രൂപയും പവന് 880 രൂപ കൂടി 44,960 രൂപയുമായിരുന്നു. വെള്ളിയാഴ്ച  വെള്ളി വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 90 രൂപയായാണ് ഉയർന്നത്. 

Gold

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ
മെയ് 12 - 53,800 രൂപ
മെയ് 13 - 53,720 രൂപ

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia