Gold Price | സ്വർണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു
* പവന് 53,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ശനിയാഴ്ച (11.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6725 രൂപയിലും പവന് 53,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ ഇടിഞ്ഞ് 5595 രൂപയും പവന് 200 രൂപ കുറഞ്ഞ് 44,760 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് നിരക്ക്.
അക്ഷയതൃതീയ നാളിൽ വെള്ളിയാഴ്ച (10.05.2024) സ്വർണവില മൂന്ന് തവണ വർധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30ന് സ്വർണ കടകൾ തുറന്നതിനാൽ ആ സമയം ലഭ്യമായിരുന്ന വിലനിലവാരം അനുസരിച്ച് 45 രൂപ ഗ്രാമിന് വർധിച്ച് 6660 രൂപയും പവന് 360 വർധിച്ച് 53,280 രൂപയുമായാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ വെള്ളിയാഴ്ച രാവിലെ 9.30 ന് മുമ്പ് റിസർവ്ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മാർകറ്റിന്റെ വില നിലവാരവും എല്ലാം ചേർത്തപ്പോൾ 40 രൂപയുടെ വർധനവ് കൂടി ഗ്രാമിൽ അനുഭവപ്പെട്ടു. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53,600 രൂപയുമായി വീണ്ടും കൂടുകയായിരുന്നു. വൈകീട്ട് വീണ്ടും ഗ്രാമിന് 55 രൂപ കൂടി.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 140 രൂപയും പവന് 1120 രൂപയുമാണ് വെള്ളിയാഴ്ച ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6755 രൂപയിലും പവന് 54,040 രൂപയിലുമാണ് ഒടുവിൽ വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 110 രൂപ വർധിച്ച് 5620 രൂപയും പവന് 880 രൂപ കൂടി 44,960 രൂപയുമായി വർധിക്കുകയുണ്ടായി. വെള്ളിയാഴ്ച വെള്ളി വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 90 രൂപയായാണ് ഉയർന്നത്.
അതേസമയം വ്യാഴാഴ്ച (09.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് 5510 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,080 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 54,040 രൂപ
മെയ് 11 - 53,800 രൂപ