city-gold-ad-for-blogger

Gold Price | അക്ഷയ തൃതീയ നാളിൽ സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപ

Gold Price on May 10 in Kerala
* 6700 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) ‘അക്ഷയതൃതീയ' നാളിൽ സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. വെള്ളിയാഴ്ച  (10.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വർധിച്ച് 5575 രൂപയും പവന് 520 രൂപ കൂടി 44,600 രൂപയുമായി ഉയർന്നു. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 90 രൂപയാണ് വിപണിവില. 

അക്ഷയതൃതീയ ദിവസം രാവിലെ 7.30ന് സ്വർണ കടകൾ തുറന്നതിനാൽ ആ സമയം ലഭ്യമായിരുന്ന വിലനിലവാരം അനുസരിച്ച് 45 രൂപ ഗ്രാമിന് വർധിച്ച് 6660 രൂപയും പവന് 360 വർധിച്ച് 53,280 രൂപയുമായാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ വെള്ളിയാഴ്ച രാവിലെ 9.30 ന് മുമ്പ് റിസർവ്ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മാർകറ്റിന്റെ വില നിലവാരവും എല്ലാം ചേർത്തപ്പോൾ 40 രൂപയുടെ വർധനവ് കൂടി ഗ്രാമിൽ അനുഭവപ്പെട്ടു. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി വീണ്ടും കൂടുകയായിരുന്നു.

വ്യാഴാഴ്ച (09.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് 5510 രൂപയും പവന് 40 രൂപ കുറഞ്ഞ് 44,080 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു നിരക്ക്.

ബുധനാഴ്ച (08.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല.

Gold Rate

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

മെയ് 1 - 52,440 രൂപ
മെയ് 2 - 53,000 രൂപ
മെയ് 3 - 52,600 രൂപ
മെയ് 4 - 52,680 രൂപ
മെയ് 5 - 52,680 രൂപ
മെയ് 6 - 52,840 രൂപ
മെയ് 7 - 53,080 രൂപ
മെയ് 8 - 53,000 രൂപ
മെയ് 9 - 52,920 രൂപ
മെയ് 10 - 53,600 രൂപ

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia