Gold Price | പുതിയ മാസാരംഭത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ, നിരക്ക് 53000ന് താഴെയെത്തി
* പവന് 52,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) പുതിയ മാസാരംഭത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. ബുധനാഴ്ച (01.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6555 രൂപയിലും പവന് 52,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയുടെയും പവന് 720 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5465 രൂപയും പവന് 43,720 രൂപയുമാണ് നിരക്ക്. വെള്ളിക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഇടിഞ്ഞ് 86 രൂപയായാണ് താഴ്ന്നത്.
ചൊവ്വാഴ്ച (30.04.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച (29.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും പവന് 200 രൂപയുടെയും ഇടിവുണ്ടായി. എന്നാൽ, വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു നിരക്ക്.
ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയും പവന് 54,520 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഇപ്പോൾ സ്വർണവില കുറയുന്നത് അക്ഷയതൃതീയ വാങ്ങലുകൾക്ക് ഗുണം ചെയ്യുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.