സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴേക്ക്
Mar 3, 2022, 13:14 IST
കൊച്ചി: (www.kasargodvartha.com 03.03.2022) സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ച ഗ്രാമിന് 4,730 രൂപയും പവന് 37,840 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 800 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
യുക്രൈന്‍- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ ഇടയാക്കിയത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്.
Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold price on March 3