Gold Price | തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; പവന് വീണ്ടും 54,000 കടന്നു
* പവന് 54,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. വെള്ളിയാഴ്ച (07.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5620 രൂപയും പവന് 44,960 രൂപയുമാണ് നിരക്ക്. വെള്ളിക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 99 രൂപയാണ് വിപണി വില.
വ്യാഴാഴ്ച (06.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6730 രൂപയിലും പവന് 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും കൂടി ഗ്രാമിന് 5600 രൂപയും പവന് 44,800 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിക്കും വില വർധിക്കുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് ഒരു രൂപ കൂടി 97 രൂപയായാണ് ഉയർന്നത്.
അതേസമയം ബുധനാഴ്ച (05.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5540 രൂപയും പവന് 44,320 രൂപയുമായിരുന്നു വില. ബുധനാഴ്ച വെള്ളി നിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 96 രൂപയായാണ് താഴ്ന്നത്.
ഇക്കഴിഞ്ഞ മെയ് 20ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയും പവന് 55,120 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർച്ചയായ വർധനവുകൾക്ക് പിന്നാലെ ഇപ്പോൾ സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 54,000 കടന്നിരിക്കുകയാണ്.