Gold Price | സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 53,000ൽ താഴെയെത്തി
* പവന് 52,880 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച (03.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6610 രൂപയിലും പവന് 52,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5495 രൂപയും പവന് 43,960 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് വിപണി വില.
ശനിയാഴ്ച (01.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6650 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5525 രൂപയും പവന് 44,200 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളിക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയിൽ നിന്ന് ഒരു രൂപ കുറഞ്ഞു 97 രൂപയായാണ് താഴ്ന്നത്.
ഇക്കഴിഞ്ഞ മെയ് 20ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6890 രൂപയും പവന് 55,120 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 480 രൂപയുടെ ഇടിവുണ്ടായതോടെ സ്വർണവില 53,000ന് താഴെ എത്തിയിരിക്കുകയാണ് ഇപ്പോൾ.