Gold Price | സ്വർണവിലയിൽ മുന്നേറ്റം തുടരുന്നു; 2 ദിവസത്തിനിടെ 400 രൂപയുടെ വർധനവ്
* പവന് 53,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച (29.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ വർധിച്ച് 5510 രൂപയും പവന് 40 രൂപ കൂടി 44,080 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയാണ് നിരക്ക്.
തുടർച്ചയായി രണ്ട് ദിവസത്തിനിടെ 400 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. വെള്ളിയാഴ്ച (28.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. ഗ്രാമിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വർധിച്ച് 5505 രൂപയും പവന് 240 രൂപ കൂടി 44,040 രൂപയുമായിരുന്നു വിപണിവില. വെള്ളിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
വ്യാഴാഴ്ച (27.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 6575 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 52,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളി നിരക്കില്‍ വര്‍ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് ഒരു രൂപ കൂടി 94 രൂപയായാണ് ഉയർന്നത്.