city-gold-ad-for-blogger

Gold Price | തുടർച്ചയായ ഇടിവുകൾക്ക് പിന്നാലെ സ്വർണവിലയിൽ വർധനവ്; പവന് 320 രൂപ കൂടി

Gold
* 6615  രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 52,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) തുടർച്ചയായ ഇടിവുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്.  വെള്ളിയാഴ്ച (26.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വർധിച്ച് 5505 രൂപയും പവന് 240 രൂപ കൂടി 44,040 രൂപയുമാണ് വിപണിവില. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയാണ് നിരക്ക്.

Gold Rate

വ്യാഴാഴ്ച (27.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 6575 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 52,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളി നിരക്കില്‍ വര്‍ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് ഒരു രൂപ കൂടി 94 രൂപയായാണ് ഉയർന്നത്. 

ബുധനാഴ്ച (27.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6600 രൂപയിലും പവന് 52,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5495 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 43,960 രൂപയുമായിരുന്നു വില. ബുധനാഴ്ച വെള്ളിക്കും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ്  93 രൂപയായിരുന്നു വിപണി വില.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Sh
WebDesk Sh

463 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia