city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | തുടർച്ചയായ ഇടിവുകൾക്ക് പിന്നാലെ സ്വർണവിലയിൽ മാറ്റമില്ല

Gold
* 6625 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച (25.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയും പവന് 44,120 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയാണ് നിരക്ക്. 

തിങ്കളാഴ്ച (24.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയുടെയും ഇടിവുണ്ടായി. എന്നാൽ തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 

ശനിയാഴ്ച (22.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 5520 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 44,160 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയും കുറയുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ്  95 രൂപയ്ക്കാണ് വിപണനം നടന്നത്.

Gold

അതേസമയം വെള്ളിയാഴ്ച (21.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയും  ഒറ്റയടിക്ക് കൂടിയിരുന്നു. ഗ്രാമിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5590 രൂപയും പവന് 520 രൂപ വർധിച്ച് 44,720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളി വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 97 രൂപയായാണ് കൂടിയത്. മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയുടെ ഇടിവുണ്ടായതിന് ശേഷമാണ് ഇപ്പോൾ സ്വർണവില മാറ്റമില്ലാതെ തുടരുന്നത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia