Gold Price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; 3 ദിവസത്തിനിടെ കുറഞ്ഞത് 720 രൂപ
* പവന് 53,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച (24.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5515 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,120 രൂപയുമാണ് വിപണി വില. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയാണ് നിരക്ക്.
മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയുടെ ഇടിവാണുണ്ടായത്. ശനിയാഴ്ച (22.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 5520 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 44,160 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയും കുറയുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 95 രൂപയ്ക്കാണ് വിപണനം നടന്നത്.
അതേസമയം വെള്ളിയാഴ്ച (21.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഗ്രാമിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5590 രൂപയും പവന് 520 രൂപ വർധിച്ച് 44,720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളി വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 97 രൂപയായാണ് കൂടിയത്.