Gold Price | തുടർച്ചയായ കുതിപ്പുകൾക്ക് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 640 രൂപ
* പവന് 53,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) വമ്പൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ശനിയാഴ്ച (22.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 5520 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 44,160 രൂപയുമാണ് നിരക്ക്. വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 95 രൂപയാണ് വിപണി വില.
വെള്ളിയാഴ്ച (21.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5590 രൂപയും പവന് 520 രൂപ വർധിച്ച് 44,720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വെള്ളി വിലയും ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 97 രൂപയായാണ് കൂടിയത്.
വ്യാഴാഴ്ച (20.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 6640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5525 രൂപയും പവന് 80 രൂപ വർധിച്ച് 44,200 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയും കൂടുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 96 രൂപയായാണ് ഉയർന്നത്. തുടർച്ചയായ രണ്ട് ദിവസത്തിനിടെ പവന് 720 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ 640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്.