city-gold-ad-for-blogger

Gold Price | സ്വർണവിലയിൽ വമ്പൻ കുതിപ്പ്; പവന് ഒറ്റയടിക്ക് വർധിച്ചത് 600 രൂപ

Gold
* 6715 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ കുതിപ്പ്. വെള്ളിയാഴ്ച (21.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും പവന് 600 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ കൂടി 5590 രൂപയും പവന് 520 രൂപ വർധിച്ച് 44,720 രൂപയുമാണ് വിപണി വില. വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 97 രൂപയായാണ് കൂടിയത്.

രണ്ട് ദിവസത്തിനിടെ മാത്രം 720 രൂപയാണ് സ്വർണത്തിന് കൂടിയത്. വ്യാഴാഴ്ച (20.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 6640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5525 രൂപയും പവന് 80 രൂപ വർധിച്ച് 44,200 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയും കൂടുകയുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 96 രൂപയായാണ് ഉയർന്നത്.Gold

ബുധനാഴ്ച (19.06.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6620 രൂപയിലും പവന് 52,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായായിരുന്നു നിരക്ക്.

ചൊവ്വാഴ്ച (18.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവാണ് ഉണ്ടായത്. അതേസമയം, ചൊവ്വാഴ്ച വെള്ളി വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയില്‍നിന്ന് ഒരു രൂപ കൂടി 95 രൂപയായാണ് ഉയർന്നത്.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Sh
WebDesk Sh

463 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia