city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 53,000 കടന്നു

Gold
* 6640 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. വ്യാഴാഴ്ച (20.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 5525 രൂപയും പവന് 80 രൂപ വർധിച്ച് 44,200 രൂപയുമാണ് നിരക്ക്. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 96 രൂപയായാണ് ഉയർന്നത്.

ബുധനാഴ്ച (19.06.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6620 രൂപയിലും പവന് 52,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായായിരുന്നു നിരക്ക്.

ചൊവ്വാഴ്ച (18.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയുടെയും പവന് 40 രൂപയുടെയും ഇടിവാണ് ഉണ്ടായത്. അതേസമയം, ചൊവ്വാഴ്ച വെള്ളി വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയില്‍നിന്ന് ഒരു രൂപ കൂടി 95 രൂപയായാണ് ഉയർന്നത്.Gold

തിങ്കളാഴ്ച (17.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 6630 രൂപയും പവന് 160 രൂപ കുറഞ്ഞ് 53,040 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5520 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 44,160 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 94 രൂപയായിരുന്നു വിപണി വില.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia