Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
Jun 2, 2022, 10:37 IST
കൊച്ചി: (www.kasargodavartha.com) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ചു. 4760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ട് ദിവസത്തെ തുടര്‍ചയായ വിലയിടിവിന് ശേഷമാണ് സ്വര്‍ണവില കൂടിയത്.
മെയ് മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വര്‍ണ വില. 25ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയര്‍ന്നത്.
Keywords: Kochi, news, Kerala, Top-Headlines, Business, gold, Price, Gold price on June 2 in Kerala.