city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | ഇടിവിന് ശേഷം സ്വർണവിലയിൽ കുതിപ്പ്; പവന് 480 രൂപ കൂടി വീണ്ടും 53,000 കടന്നു

gold ornamrnts
* 6650 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,200  രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. ശനിയാഴ്ച (15.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും കൂടി ഗ്രാമിന് 6650 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ വർധിച്ച് 5530 രൂപയും പവന് 400 രൂപ കൂടി 44,240 രൂപയുമാണ് നിരക്ക്. വെള്ളിക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 95 രൂപയായാണ് ഉയർന്നത്.

വെള്ളിയാഴ്ച (14.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6590 രൂപയിലും പവന് 52,720 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ ഇടിഞ്ഞ് 5480 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,840 രൂപയുമായിരുന്നു വിപണി വില. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയായിരുന്നു നിരക്ക്.

വ്യാഴാഴ്ച (13.06.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച (12.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 6615 രൂപയിലും പവന് 240 രൂപ കൂടി 52920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5500 രൂപയും പവന് 160 രൂപ കൂടി 44,000 രൂപയുമായിരുന്നു വില. അതേസമയം, ബുധനാഴ്ച വെള്ളി നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായിരുന്നു നിരക്ക്

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia