city-gold-ad-for-blogger

Gold Price | സ്വർണവില താഴേക്ക്; പവന് 200 രൂപയുടെ ഇടിവ്

Gold
* 6590 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 52,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. വെള്ളിയാഴ്ച (14.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6590 രൂപയിലും പവന് 52,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ ഇടിഞ്ഞ് 5480 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,840 രൂപയുമാണ് വിപണി വില. വെള്ളിക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഇടിഞ്ഞ്  94 രൂപയാണ് നിരക്ക്.

വ്യാഴാഴ്ച (13.06.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 94 രൂപയായിരുന്നു വില. ബുധനാഴ്ച (12.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 6615 രൂപയിലും പവന് 240 രൂപ കൂടി 52920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5500 രൂപയും പവന് 160 രൂപ കൂടി 44,000 രൂപയുമായിരുന്നു വില. അതേസമയം, ബുധനാഴ്ച വെള്ളി നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയായിരുന്നു നിരക്ക്.

ചൊവ്വാഴ്ച (11.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടി ഗ്രാമിന് 5480 രൂപയും പവന് 43,840 രൂപയുമായിരുന്നു വിപണി വില. അതേസമയം ചൊവ്വാഴ്ച വെള്ളി വിലയിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95  രൂപയായാണ് താഴ്ന്നത്.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Sh
WebDesk Sh

463 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia