city-gold-ad-for-blogger

Gold Price | ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു; പവന് 120 രൂപ കൂടി

Gold Price on June 11 in Kerala
* 6585  രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 52,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha)  ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ചൊവ്വാഴ്ച (11.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6585 രൂപയിലും പവന് 52,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടി ഗ്രാമിന് 5480 രൂപയും പവന് 43,840 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95  രൂപയായാണ് താഴ്ന്നത്.

തിങ്കളാഴ്ച (10.06.2024) സ്വർണം, വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച (08.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 190 രൂപയും പവന് 1520 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6570 രൂപയിലും പവന് 52,560 രൂപയിലുമാണ് വ്യാപാരം നടന്നത്. 

സ്വർണവിലയിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വിലക്കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും പവന് 1200 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 96 രൂപയായാണ് കുറഞ്ഞത്.

gold

വെള്ളിയാഴ്ച (07.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5620 രൂപയും പവന് 44,960 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളിക്കും  കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia