city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Price | സ്വർണവില വീണ്ടും താഴേക്ക്; 2 ദിവസത്തിനിടയിൽ 440 രൂപയുടെ ഇടിവ്

Gold
* 6710 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Prce) ഇടിവ് തുടരുന്നു. ചൊവ്വാഴ്ച (09.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് (1 Gram 22 Carat Gold Price) 35 രൂപയും പവന് (8 Gram 22 Carat Gold Price) 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6710 രൂപയിലും പവന് 53,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് (18 Carat Gold Rate Per Gram) 30 രൂപ ഇടിഞ്ഞ് 5575 രൂപയും പവന് 240 രൂപ കുറഞ്ഞ് 44,600 രൂപയുമാണ് വിപണി വില. വെള്ളിക്കും (Silver Rate)  കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍ നിന്ന് ഒരു രൂപ ഇടിഞ്ഞ് 98 രൂപയാണ് നിരക്ക്.

 

തിങ്കളാഴ്ച (08.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6745 രൂപയിലും പവന് 53,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ ഇടിഞ്ഞ് 5620 രൂപയും പവന് 120 രൂപ കുറഞ്ഞ് 44,840 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.

ശനിയാഴ്ച (06.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6765 രൂപയിലും പവന് 54,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ വർധിച്ച് 5620 രൂപയും പവന് 440 രൂപ കൂടി 44,960 രൂപയുമായിരുന്നു വില. ശനിയാഴ്ച വെള്ളി വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയില്‍നിന്ന് ഒരു രൂപ കൂടി 98 രൂപയായാണ് വർധിച്ചത്.

Gold

വെള്ളിയാഴ്ച (05.07.2024) സ്വർണം, വെള്ളി വിലകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5565 രൂപയും പവന് 44,520 രൂപയുമായിരുന്നു നിരക്ക്.  വ്യാഴാഴ്ച (04.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയും കൂടിയിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും വർധിക്കുകയുണ്ടായി. വ്യാഴാഴ്ച വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 97 രൂപയിലാണ് വിപണനം നടന്നത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia