Gold Price | ഞെട്ടിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് കൂടിയത് 520 രൂപ
* പവന് 54,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ കുതിപ്പ്. ശനിയാഴ്ച (06.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6765 രൂപയിലും പവന് 54,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ വർധിച്ച് 5620 രൂപയും പവന് 440 രൂപ കൂടി 44,960 രൂപയുമാണ് വിപണിവില. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയില്‍നിന്ന് ഒരു രൂപ കൂടി 98 രൂപയായാണ് വർധിച്ചത്.
വെള്ളിയാഴ്ച (05.07.2024) സ്വർണം, വെള്ളി വിലകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5565 രൂപയും പവന് 44,520 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച (04.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയും കൂടിയിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും വർധിക്കുകയുണ്ടായി. വ്യാഴാഴ്ച വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 97 രൂപയായാണ് ഉയർന്നത്.
അതേസമയം, ബുധനാഴ്ച (03.07.2024) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. എന്നാൽ ചൊവ്വാഴ്ച (02.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ വർധിച്ച് 5515 രൂപയും പവന് 40 രൂപ കൂടി 44,120 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയില്‍നിന്ന് ഒരു രൂപ കൂടി 95 രൂപയായാണ് വർധിച്ചത്.