Gold Price | സ്വർണവില പിന്നെയും കൂപ്പുകുത്തി! പവന് 50,400 രൂപയിലേക്ക് താഴ്ന്നു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ
* പവന് 50,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ച സ്വർണവിലയിൽ പിന്നാലെ വൻ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (26.07.2024) രാവിലെ 11.30 മണിയോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6300 രൂപയിലേക്കും പവന് 50,400 രൂപയിലേക്കുമാണ് താഴ്ന്നത്.
18 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 80 രൂപ കുറഞ്ഞ് 5230 രൂപയായി. പവന് 640 രൂപ കുറഞ്ഞ് 42,480 രൂപയാണ് നിരക്ക്. വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വിപണിവില.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 95 രൂപയും 18 കാരറ്റ് സ്വർണത്തിന് 85 രൂപയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഇടിഞ്ഞത്. വ്യാഴാഴ്ച വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപയാണ് താഴ്ന്നത്.
ബുധനാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയും പവന് 51,960 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 210 രൂപ കുറഞ്ഞ് ഗ്രാമിന് 5395 രൂപയിലും പവന് 1680 രൂപ ഇടിഞ്ഞ് 43,160 രൂപയിലുമാണ് വിപണനം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 92 രൂപയായി താഴ്ന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന്റെ വിലയിൽ കുത്തനെ ഇടിവാണുണ്ടായത്. ഈ വലിയ മാറ്റത്തിന് പിന്നിൽ പ്രധാന കാരണം കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവയിൽ വരുത്തിയ കാര്യമായ കുറവാണ്. കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായാണ് കുറച്ചത്. ഇതുപോലെ പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരുവ 6.4 ശതമാനമായി കുറച്ചു. ഈ തീരുവ കുറവ് സ്വർണാഭരണങ്ങളുടെ വില കുറയാൻ സഹായിച്ചു.