Gold Price | പൊന്നിന്റെ വില തകർന്നടിഞ്ഞു! സ്വർണത്തിന് 8 ദിവസത്തിനിടെ 3800 രൂപയുടെ ഇടിവ്
* പവന് 51,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില (Gold Price) താഴോട്ട് തന്നെ. വ്യാഴാഴ്ച (25.07.2024) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6400 രൂപയിലും ഒരു പവന് 51,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 85 രൂപ കുറഞ്ഞ് 5310 രൂപയും ഒരു പവന് 680 രൂപ ഇടിഞ്ഞ് 42,480 രൂപയുമാണ് വിപണി വില. വെള്ളിയുടെ വിലയും (Silver Price) താഴ്ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 89 രൂപയാണ് നിരക്ക്.
ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച സ്വർണവിലയിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച (24.07.2024) സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയിലും പവന് (51,960 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 210 രൂപ കുറഞ്ഞ് ഗ്രാമിന് 5395 രൂപയും പവന് 1680 രൂപ ഇടിഞ്ഞ് 43,160 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 92 രൂപയിലാണ് വിപണനം നടന്നത്.
ചൊവ്വാഴ്ച (23.07.2024) രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6745 രൂപയും പവന് 53,960 രൂപയുമായിരുന്നു നിരക്ക്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5605 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വിപണിവില. വെള്ളിയുടെ നിരക്കിലും രാവിലെ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയിലാണ് വ്യാപാരം നടന്നത്.
ബജറ്റ് അവതരണത്തിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 250 രൂപയും പവന് 2000 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയിലും പവന് 51,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി ചുങ്കം 10ൽ നിന്ന് ശതമാനമായി കുറക്കാനാണ് നിർദേശിച്ചത്. ഇത് ഇൻഡ്യയിലേക്കുള്ള സ്വർണ ഇറക്കുമതി വർദ്ധിപ്പിക്കാനും സ്വർണത്തിന്റെ ആഭ്യന്തര വില കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച (22.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ കുറഞ്ഞ് 45,000 രൂപയുമായിരുന്നു നിരക്ക്. എന്നാൽ തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു.
ശനിയാഴ്ച (20.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയിലും പവന് 54,240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമായിരുന്നു വിപണി വില. ശനിയാഴ്ചയും വെള്ളി വില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 96 രൂപയായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (19.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 5660 രൂപയും പവന് 320 രൂപ ഇടിഞ്ഞ് 45,280 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (18.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (17.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വർധിച്ച് 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമായിരുന്നു വിപണി വില. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
മെയ് 20 ന് പവന് 55,120 രൂപയിലെത്തിയ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരമായ ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം പവന് 3800 രൂപയുടെ ഇടിവാണ് ഉണ്ടായത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് വില കുറയാൻ പ്രധാന കാരണമായി.