Gold Price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 80 രൂപ കുറഞ്ഞു
* പവന് 54,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) ഇടിവ് തുടരുന്നു. തിങ്കളാഴ്ച (22.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് (Sovereign) 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ ഇടിഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ കുറഞ്ഞ് 45,000 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ (Silver Price) മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് വിപണിവില.
ശനിയാഴ്ച (20.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയുടെയും പവന് 280 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയിലും പവന് 54,240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമായിരുന്നു വില. ശനിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 96 രൂപയായാണ് താഴ്ന്നത്.
വെള്ളിയാഴ്ച (19.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 5660 രൂപയും പവന് 320 രൂപ ഇടിഞ്ഞ് 45,280 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (18.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (17.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വർധിച്ച് 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമായിരുന്നു വിപണി വില. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണം പവന് 840 രൂപയാണ് കുറഞ്ഞത്. ലോക സാമ്പത്തിക അവസ്ഥ, ഡോളറിന്റെ ശക്തി, നിക്ഷേപകരുടെ പ്രതീക്ഷകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ സ്വർണ വിലയെ സ്വാധീനിക്കുന്നു.