Gold Price | കിതപ്പ് തുടർന്ന് സ്വർണവില; 3 ദിവസത്തിനിടെ പവന് 760 രൂപയുടെ ഇടിവ്
* പവന് 54,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) കിതപ്പ് തുടരുന്നു. ശനിയാഴ്ച (20.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയുടെയും പവന് (Sovereign) 280 രൂപയുടെയും ഇടിവാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയിലും പവന് 54,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമാണ് വിപണി വില. വെള്ളി വിലയിലും (Silver Price) ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 96 രൂപയാണ് നിരക്ക്.
വെള്ളിയാഴ്ച (19.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 5660 രൂപയും പവന് 320 രൂപ ഇടിഞ്ഞ് 45,280 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (18.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (17.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വർധിച്ച് 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമായിരുന്നു വിപണി വില. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
സ്വർണ വില നിർണയിക്കുന്നതിൽ ലോക സാമ്പത്തിക അവസ്ഥ, ഡോളറിന്റെ ശക്തി, നിക്ഷേപകരുടെ പ്രതീക്ഷകൾ എന്നിവ പ്രധാന പങ്ക് വഹിക്കുന്നു. ലോക സാമ്പത്തികം അനിശ്ചിതത്വത്തിലാണെങ്കിൽ, നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയുന്ന പ്രവണത കാണപ്പെടും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും വില ഉയർത്തുകയും ചെയ്യും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 760 രൂപയാണ് കുറഞ്ഞത്. സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ പ്രവചിക്കുന്നു.