city-gold-ad-for-blogger

Gold Price | സ്വർണവില വീണ്ടും ഉയർന്നു; പവന് 80 രൂപയുടെ വർധനവ്

Gold
* 6635  രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ചൊവ്വാഴ്ച (02.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ വർധിച്ച് 5515 രൂപയും പവന് 40 രൂപ കൂടി 44,120 രൂപയുമാണ് വിപണിവില. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയില്‍നിന്ന് ഒരു രൂപ കൂടി 95 രൂപയായാണ് ഉയർന്നത്.

തിങ്കളാഴ്ച  (01.07.2024) സംസ്ഥാനത്ത് സ്വർണം, വെള്ളി വിലകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5510 രൂപയും പവന് 44,080 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച (29.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കൂടിയത്. ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

Gold

വെള്ളിയാഴ്ച (28.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. ഗ്രാമിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വർധിച്ച് 5505 രൂപയും പവന് 240 രൂപ കൂടി 44,040 രൂപയുമായിരുന്നു വിപണിവില. വെള്ളിയാഴ്ചയും  വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Sh
WebDesk Sh

463 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia