Gold Rate | സ്വർണവില വീണ്ടും താഴേക്ക്; 2 ദിവസത്തിനിടെ പവന് കുറഞ്ഞത് 480 രൂപ
* പവന് 54,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില (Gold Price) കുറയുന്ന ട്രെൻഡ് തുടരുന്നു. വെള്ളിയാഴ്ച (19.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് (1 Gram 22 Carat Gold Price) 45 രൂപയും പവന് (Sovereign) 360 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ കുറഞ്ഞ് ഗ്രാമിന് 5660 രൂപയും പവന് 320 രൂപ ഇടിഞ്ഞ് 45,280 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും (Silver Price) ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 97 രൂപയായാണ് താഴ്ന്നത്.
വ്യാഴാഴ്ച (18.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയിലാണ് വിപണനം നടന്നത്.
ബുധനാഴ്ച (17.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വർധിച്ച് 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമായിരുന്നു വിപണി വില. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണം പവന് 480 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര സ്വർണവില 2425 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഉയർന്ന വിലയിൽ സ്വർണം വാങ്ങിയ നിക്ഷേപകർ ഇപ്പോൾ ലാഭം എടുക്കുന്നതാണ് വിലയിടിവിന് പ്രധാന കാരണം. യുഎസ് ട്രഷറി വരുമാനം 25 ശതമാനം വർധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയിരിക്കുന്നു. ഇത് ഡോളറിനെ ശക്തിപ്പെടുത്തുകയും സ്വർണത്തിന് തിളക്കം മങ്ങിക്കുകയും ചെയ്യുന്നു. കൂടാതെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് താൻ അധികാരത്തിലെത്തിയാൽ എല്ലാ ചൈനീസ് ഉൽപ്പന്നങ്ങൾക്കും 60 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഡോളറിന് കൂടുതൽ ശക്തി ലഭിച്ചു. സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.