Gold Price | കുതിപ്പിനൊടുവിൽ സ്വർണവില കുറഞ്ഞു; പവന് 120 രൂപയുടെ ഇടിവ്
* പവന് 54,880 രൂപ
കൊച്ചി: (KasargodVartha) കുതിപ്പിനൊടുവിൽ സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) ഇടിവ്. വ്യാഴാഴ്ച (18.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയുടെയും പവന് 120 രൂപയുടെയും ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 45,600 രൂപയുമാണ് നിരക്ക്. വെള്ളിവിലയും (Silver Price) കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയാണ് വിപണി വില.
ബുധനാഴ്ച (ജൂലൈ 17) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 80 രൂപ വർധിച്ച് ഗ്രാമിന് 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമായിരുന്നു നിരക്ക്. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്.
ചൊവ്വാഴ്ച (16.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും കൂടി ഗ്രാമിന് 6785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വർധിച്ച് 5630 രൂപയും പവന് 200 രൂപ കൂടി 45,040 രൂപയുമായിരുന്നു വില. എന്നാൽ ചൊവ്വാഴ്ച വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (15.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6750 രൂപയിലും പവന് 54,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5605 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വില. എന്നാൽ തിങ്കളാഴ്ചയും വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു.