Gold Price | സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 54,000 രൂപയിൽ
* പവന് 54,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Prce) നേരിയ ഇടിവ്. തിങ്കളാഴ്ച (15.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് (1 Gram 22 Carat Gold Price) 10 രൂപയും പവന് (Sovereign) 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6750 രൂപയിലും പവന് 54,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5605 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,840 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളിവില (Silver Price) മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയാണ് നിരക്ക്.
ശനിയാഴ്ച (13.07.2024) സ്വർണം, വെള്ളി നിരക്കുകളിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5610 രൂപയും പവന് 44,880 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച (12.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചിരുന്നത്. വെള്ളിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.
വ്യാഴാഴ്ച (11.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 6730 രൂപയിലും പവന് 160 രൂപ കൂടി 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 5590 രൂപയും പവന് 120 രൂപ കൂടി 44720 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ച വെള്ളി നിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.
ബുധനാഴ്ച (10.07.2024) സ്വര്‍ണം, വെള്ളി നിരക്കുകളിൽ മാറ്റമില്ലായിരുന്നു. ചൊവ്വാഴ്ച (09.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച വെള്ളി നിരക്കും താഴ്ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയാണ് കുറഞ്ഞത്.