Gold Price | സ്വർണവിലയിൽ മാറ്റമില്ല; പവന് 54,000ന് മുകളിൽ തുടരുന്നു
* പവന് 54,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Prce) മാറ്റമില്ല. ശനിയാഴ്ച (13.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് (1 Gram 22 Carat Gold Price) 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5610 രൂപയും പവന് 44,880 രൂപയുമാണ് വിപണിവില. വെള്ളി വിലയിലും (Silver Price) മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയാണ് നിരക്ക്.
വെള്ളിയാഴ്ച (12.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചിരുന്നത്. അതേസമയം വെള്ളിയാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.
വ്യാഴാഴ്ച (11.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 6730 രൂപയിലും പവന് 160 രൂപ കൂടി 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 5590 രൂപയും പവന് 120 രൂപ കൂടി 44720 രൂപയുമായിരുന്നു വിപണി വില. വ്യാഴാഴ്ച വെള്ളി നിരക്കും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.
ബുധനാഴ്ച (10.07.2024) സ്വര്‍ണം, വെള്ളി നിരക്കുകളിൽ മാറ്റമില്ലായിരുന്നു. ചൊവ്വാഴ്ച (09.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച വെള്ളി നിരക്കും താഴ്ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയാണ് കുറഞ്ഞത്.