Gold Price | ഇടിവുകൾക്ക് പിന്നാലെ സ്വർണവിലയിൽ മാറ്റമില്ല; പവന് 53,680 രൂപയിൽ തുടരുന്നു
* പവന് 53,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) ഇടിവുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Prce) മാറ്റമില്ല. ബുധനാഴ്ച (10.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് (1 Gram 22 Carat Gold Price) 6710 രൂപയിലും പവന് 53,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് (18 Carat Gold Rate Per Gram) 5575 രൂപയും പവന് 44,600 രൂപയുമാണ് നിരക്ക്. വെള്ളിക്കും (Silver Rate) മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയാണ് വിപണി വില.
ചൊവ്വാഴ്ച (09.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച വെള്ളി നിരക്കും താഴ്ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച (08.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6745 രൂപയിലും പവന് 53,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ ഇടിഞ്ഞ് 5620 രൂപയും പവന് 120 രൂപ കുറഞ്ഞ് 44,840 രൂപയുമായിരുന്നു നിരക്ക്. അതേസമയം തിങ്കളാഴ്ച വെള്ളിക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 99 രൂപയായാണ് ഉയർന്നത്.
ശനിയാഴ്ച (06.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6765 രൂപയിലും പവന് 54,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ വർധിച്ച് 5620 രൂപയും പവന് 440 രൂപ കൂടി 44,960 രൂപയുമായിരുന്നു വില. ശനിയാഴ്ച വെള്ളി വിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയില്‍നിന്ന് ഒരു രൂപ കൂടി 98 രൂപയായാണ് വർധിച്ചത്.
വെള്ളിയാഴ്ച (05.07.2024) സ്വർണം, വെള്ളി വിലകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5565 രൂപയും പവന് 44,520 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച (04.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയും കൂടിയിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയും വർധിക്കുകയുണ്ടായി. വ്യാഴാഴ്ച വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 97 രൂപയിലാണ് വിപണനം നടന്നത്.