city-gold-ad-for-blogger

Gold Price | സ്വർണവിലയിൽ മാറ്റമില്ല; പവന് 53,000 രൂപയിൽ തുടരുന്നു

Gold
* 6625 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച (29.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5510 രൂപയും പവന് 44,080 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയാണ് നിരക്ക്. 

ശനിയാഴ്ച (29.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കൂടിയത്. ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമിമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച (28.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. ഗ്രാമിന് 6615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ വർധിച്ച് 5505 രൂപയും പവന് 240 രൂപ കൂടി 44,040 രൂപയുമായിരുന്നു വിപണിവില. വെള്ളിയാഴ്ചയും  വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

വ്യാഴാഴ്ച (27.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 6575 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 52,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളി നിരക്കില്‍ വര്‍ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് ഒരു രൂപ കൂടി 94 രൂപയായാണ് ഉയർന്നത്.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia