Gold Price | മാസാവസാനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഏപ്രിലിൽ മാത്രം പവന് കൂടിയത് 3040 രൂപ
* പവന് 53,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) മാസാവസാനത്തിൽ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച (30.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6655 രൂപയിലും പവന് 53,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയും പവന് 44,440 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിക്ക് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഇടിഞ്ഞ് 87 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (29.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും പവന് 200 രൂപയുടെയും ഇടിവുണ്ടായി. എന്നാൽ തിങ്കളാഴ്ച, വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു നിരക്ക്.
ഏപ്രിൽ മാസത്തിൽ മാത്രം പവന് 3040 രൂപയാണ് കൂടിയത്. ഏപ്രിൽ ഒന്നിന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് കൊണ്ടാണ് കുതിപ്പിന് തുടക്കമിട്ടത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6360 രൂപയും പവന് 50,880 രൂപയുമായിരുന്നു നിരക്ക്. സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് പിറന്നതും ഈ മാസമാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയും പവന് 54,520 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ
ഏപ്രിൽ 17 - 54,360 രൂപ
ഏപ്രിൽ 18 - 54,120 രൂപ
ഏപ്രിൽ 19 - 54,520 രൂപ
ഏപ്രിൽ 20 - 54,440 രൂപ
ഏപ്രിൽ 21 - 54,440 രൂപ
ഏപ്രിൽ 22 - 54,040 രൂപ
ഏപ്രിൽ 23 - 52,920 രൂപ
ഏപ്രിൽ 24 - 53,280 രൂപ
ഏപ്രിൽ 25 - 53,000 രൂപ
ഏപ്രിൽ 26 - 53,320 രൂപ
ഏപ്രിൽ 27 - 53,480 രൂപ
ഏപ്രിൽ 28 - 53,480 രൂപ
ഏപ്രിൽ 29 - 53,240 രൂപ
ഏപ്രിൽ 30 - 53,240 രൂപ