Gold Price | കൂടിയും കുറഞ്ഞും സ്വർണവില മുന്നോട്ട്; പവന് 240 രൂപ ഇടിഞ്ഞു, 53000ന് മുകളിൽ തുടരുന്നു
* പവന് 53,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച (29.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6655 രൂപയിലും പവന് 53,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെയും പവന് 200 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയും പവന് 44,440 രൂപയുമാണ് വിപണി വില. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ് നിരക്ക്.
ഇതേസ്ഥാനത്ത് ശനിയാഴ്ച (27.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6685 രൂപയിലും പവന് 53,480 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിക്കുകയുണ്ടയി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5580 രൂപയും പവന് 44,640 രൂപയുമായിരുന്നു നിരക്ക്. എന്നാൽ ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായില്ല.
വെള്ളിയാഴ്ചയും (26.04.2024) സ്വർണത്തിന് കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6665 രൂപയിലും പവന് 53,320 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയും പവന് 44,560 രൂപയുമായിരുന്നു നിരക്ക്.
വെള്ളിയാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയും പവന് 54,520 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഇപ്പോൾ സ്വർണവിലയിൽ ഇടിവുണ്ടായെങ്കിലും പവന് ഇപ്പോഴും 53,000ന് മുകളിൽ തന്നെയാണ് നിരക്ക്.
സ്വർണവിലയിലെ മാറ്റങ്ങൾ (പവന്)
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ
ഏപ്രിൽ 17 - 54,360 രൂപ
ഏപ്രിൽ 18 - 54,120 രൂപ
ഏപ്രിൽ 19 - 54,520 രൂപ
ഏപ്രിൽ 20 - 54,440 രൂപ
ഏപ്രിൽ 21 - 54,440 രൂപ
ഏപ്രിൽ 22 - 54,040 രൂപ
ഏപ്രിൽ 23 - 52,920 രൂപ
ഏപ്രിൽ 24 - 53,280 രൂപ
ഏപ്രിൽ 25 - 53,000 രൂപ
ഏപ്രിൽ 26 - 53,320 രൂപ
ഏപ്രിൽ 27 - 53,480 രൂപ
ഏപ്രിൽ 28 - 53,480 രൂപ
ഏപ്രിൽ 29 - 53,240 രൂപ