city-gold-ad-for-blogger

Gold Price | സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 160 രൂപ കൂടി

gold rate
* 6685 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 53,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധനവ്. ശനിയാഴ്ച (27.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6685 രൂപയിലും പവന് 53,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5580 രൂപയും പവന് 44,640 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയാണ് വിപണി വില.

വെള്ളിയാഴ്ച (26.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6665 രൂപയിലും പവന് 53,320 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയും പവന് 44,560 രൂപയുമായിരുന്നു നിരക്ക്.

വെള്ളിയാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 88 രൂപയായാണ് ഉയർന്നത്. രണ്ട് ദിവസത്തിനിടെ സ്വർണം പവന് 480 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയും പവന് 54,520 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. 

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ
ഏപ്രിൽ 17 - 54,360 രൂപ
ഏപ്രിൽ 18 - 54,120  രൂപ
ഏപ്രിൽ 19 - 54,520 രൂപ
ഏപ്രിൽ 20 - 54,440 രൂപ
ഏപ്രിൽ 21 - 54,440 രൂപ
ഏപ്രിൽ 22 - 54,040 രൂപ
ഏപ്രിൽ 23 - 52,920 രൂപ
ഏപ്രിൽ 24 - 53,280 രൂപ
ഏപ്രിൽ 25 - 53,000 രൂപ
ഏപ്രിൽ 26 - 53,320 രൂപ
ഏപ്രിൽ 27 - 53,480 രൂപ
 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia