city-gold-ad-for-blogger

Gold Price | സ്വർണവിലയിൽ ഇടിവ്; പവന് 54,000 രൂപയ്ക്ക് മുകളിൽ തുടരുന്നു

Gold Price on April 22 in Kerala
* 6755  രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 54,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച (22.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6755 രൂപയിലും പവന് 54,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയും ഒരു പവന്‍ 18 കാരറ്റിന് 45,320 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 89 രൂപയായി താഴ്ന്നു.

ശനിയാഴ്ച (20.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6805 രൂപയിലും പവന് 54,440 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയും കുറയുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5705 രൂപയും പവന് 45,640 രൂപയുമായിരുന്നു വില. 

അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയിലാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച (18.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയും പവന് 54,520 രൂപയും രേഖപ്പെടുത്തിയതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഇപ്പോൾ ഇടിയുണ്ടായെങ്കിലും പവന് 54,000ന് മുകളിൽ തന്നെ തുടരുകയാണ്.

സ്വർണവിലയിലെ മാറ്റങ്ങൾ  (പവന്)

ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ
ഏപ്രിൽ 17 - 54,360 രൂപ
ഏപ്രിൽ 18 - 54,120  രൂപ
ഏപ്രിൽ 19 - 54,520 രൂപ
ഏപ്രിൽ 20 - 54,440 രൂപ
ഏപ്രിൽ 21 - 54,440 രൂപ
ഏപ്രിൽ 22 - 54,040 രൂപ

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
WebDesk Sh
WebDesk Sh

463 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia