city-gold-ad-for-blogger

Gold Price | 54,500 രൂപയും പിന്നിട്ട് സ്വർണവില; പൊന്ന് എക്കാലത്തെയും ഉയർന്ന നിരക്കിൽ

Gold
* 6815  രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 54,520  രൂപയിലാണ് വ്യാപാരം നടക്കുന്നത്

 

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. വെള്ളിയാഴ്ച (18.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6815 രൂപയിലും പവന് 54,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5710 രൂപയും ഒരു പവന്‍ 18 കാരറ്റിന് 45,680 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് നിരക്ക്. 

വ്യാഴാഴ്ച (18.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6765 രൂപയിലും പവന് 54,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5670 രൂപയും പവന് 45,360 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ചയും വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

ഇതിന് മുമ്പ് ഏപ്രിൽ 16നാണ് സ്വർണവില ചരിത്രം കുറിച്ചത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയും പവന് 54,360 രൂപയുമായിരുന്നു നിരക്ക്. അതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. അഞ്ച്  ദിവസത്തിനിടെ മാത്രം സ്വർണം പവന് 1320 രൂപയുമാണ് വർധിച്ചത്.

Gold

ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ
ഏപ്രിൽ 17 - 54,360 രൂപ
ഏപ്രിൽ 18 - 54,120  രൂപ
ഏപ്രിൽ 19 - 54,520 രൂപ

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia