Gold Price | ഉയർന്ന നിരക്കിൽ നിന്ന് സ്വർണവില താഴേക്ക്; 3 ദിവസത്തിനിടെ പവന് 1160 രൂപ കൂടിയ ശേഷം 240 രൂപ കുറഞ്ഞു
* പവന് 54,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KasargodVartha) ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. വ്യാഴാഴ്ച (18.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6765 രൂപയിലും പവന് 54,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5670 രൂപയും പവന് 45,360 രൂപയുമാണ് നിരക്ക്. എന്നാൽ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് വിപണി വില.
ബുധനാഴ്ച (17.04.2024) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച (16.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയിലും പവന് 54360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയും പവന് 45520 രൂപയുമായിരുന്നു നിരക്ക്.
ചൊവ്വാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് ഒരു രൂപ കൂടി 90 രൂപയായാണ് ഉയർന്നത്. മൂന്ന് ദിവസത്തിനിടെ സ്വർണം പവന് 1160 രൂപ കൂടിയ ശേഷമാണ് ഇപ്പോൾ 240 രൂപ കുറഞ്ഞിരിക്കുന്നത്.
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ
ഏപ്രിൽ 17 - 54,360 രൂപ
ഏപ്രിൽ 18 - 54,120 രൂപ