city-gold-ad-for-blogger

Gold Price | സ്വർണവിലയിൽ മാറ്റമില്ല; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Gold Rate
* 6795 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 
* പവന് 54,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KasargodVartha) റെകോർഡുകൾ ഭേദിച്ചുള്ള കുതിപ്പിനൊടുവിൽ സ്വർണവിലയിൽ മാറ്റമില്ല. എന്നിരുന്നാലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോഴുമുള്ളത്. ബുധനാഴ്ച (17.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയിലും പവന് 54,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയും പവന് 45,520 രൂപയുമാണ് വിപണി വില. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് നിരക്ക്.

ചൊവ്വാഴ്ച (16.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയും കൂടിയിരുന്നു. ചൊവ്വാഴ്ച വെള്ളി വിലയും വർധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് ഒരു രൂപ കൂടി 90 രൂപയായാണ് ഉയർന്നത്.

ഏപ്രിൽ 12ന്റെ റെകോർഡ് മറികടന്നാണ് ചൊവ്വാഴ്ച സ്വർണവില പുതിയ റെകോർഡ് കുറിച്ചത്. ഏപ്രിൽ 12ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6720 രൂപയിലും  പവന് 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇറാൻ-ഇസ്രാഈൽ സംഘർഷവും പശ്ചിമേഷ്യയിലെ യുദ്ധഭീതിയും സ്വർണവിലയെ ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഏപ്രിൽ മാസത്തിൽ മാത്രം ഇതുവരെ പവന് 3480 രൂപയുടെ വർധനവുണ്ടായി.

ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ
ഏപ്രിൽ 17 - 54,360 രൂപ

Gold Rate
 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia