Gold Price | കുതിച്ച് കയറി സ്വർണവില, 54,000 കടന്ന് മുന്നോട്ട്; ഏപ്രിൽ മാസത്തിൽ മാത്രം ഇതുവരെ കൂടിയത് 3480 രൂപ
* പവന് 54,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് റെകോർഡുകൾ ഭേദിച്ച് സ്വർണവില കുതിച്ച് കയറി. ചൊവ്വാഴ്ച (16.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6795 രൂപയിലും പവന് 54,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയും പവന് 45,520 രൂപയുമാണ് നിരക്ക്. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയില്‍നിന്ന് ഒരു രൂപ കൂടി 90 രൂപയായി ഉയർന്നു.
തിങ്കളാഴ്ച (15.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും പവന് 440 രൂപയുയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6705 രൂപയിലും പവന് 53,640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയുടെയും പവന് 360 രൂപയുടെയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5605 രൂപയും പവന് 44,840 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയായിരുന്നു വില.
വെള്ളിയാഴ്ച (12.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയും വർധിച്ച് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6720 രൂപയിലും പവന് 53,760 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. അതാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഇറാൻ-ഇസ്രാഈൽ സംഘർഷവും പശ്ചിമേഷ്യയിലെ യുദ്ധഭീതിയും സ്വർണവിലയെ ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഏപ്രിൽ മാസത്തിൽ മാത്രം ഇതുവരെ പവന് 3480 രൂപയാണ് കൂടിയത്.
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ
ഏപ്രിൽ 16 - 54,360 രൂപ