Gold Price | ഇറാൻ-ഇസ്രാഈൽ യുദ്ധഭീതി സ്വർണവിലയെയും ബാധിച്ചു; പവന് 440 രൂപയുടെ വമ്പൻ വർധനവ്
* പവന് 53,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: (KasargodVartha) ഇറാൻ-ഇസ്രാഈൽ സംഘർഷവും പശ്ചിമേഷ്യയിലെ യുദ്ധഭീതിയും സ്വർണവിലയെയും ബാധിച്ചു. ലോകവ്യാപകമായി സ്വർണവില കുതിച്ചുയർന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച (15.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും പവന് 440 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6705 രൂപയിലും പവന് 53,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയുടെയും പവന് 360 രൂപയുടെയും വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5605 രൂപയും പവന് 44,840 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് നിരക്ക്.
തുടർച്ചയായി റെകോർഡുകൾ ഭേദിച്ചുമുന്നേറുന്നതിനിടെ ശനിയാഴ്ച (13.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6650 രൂപയിലും പവന് 5,3200 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയും കുറയുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5560 രൂപയിലും പവന് 44480 രൂപയുമായിരുന്നു വില. ശനിയാഴ്ച വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 89 രൂപയിലാണ് വ്യാപാരം നടന്നത്.
വെള്ളിയാഴ്ച (12.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയും വർധിച്ച് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6720 രൂപയിലും പവന് 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച അന്താരാഷ്ട്ര സ്വർണവില 2356 ഡോളറിലെത്തി. രൂപയുടെ വിനിമയ നിരക്ക് 83.43 രൂപയാണ്.
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ
ഏപ്രിൽ 13 - 53,200 രൂപ
ഏപ്രിൽ 14 - 53,200 രൂപ
ഏപ്രിൽ 15 - 53,640 രൂപ