Gold Price | പിടിവിട്ട് സ്വർണവില കുതിക്കുന്നു; പവന് 53,500 രൂപ കടന്നു; 5 ദിവസത്തിനിടെ മാത്രം കൂടിയത് 1240 രൂപ
* ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയായി ഉയർന്നു
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച (12.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6720 രൂപയും പവന് 53,760 രൂപയുമായി സ്വർണ വില പുതിയ റെകോർഡ് സൃഷ്ടിച്ചു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5620 രൂപയും പവന് 44,960 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 90 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് വില.
വ്യാഴാഴ്ച (11.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6620 രൂപയിലും പവന് 52,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും പവന് 40 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയും പവന് 44,240 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വ്യാഴാഴ്ച വെള്ളി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയും ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങൾ സ്വർണ വിലയെ സ്വാധീനിക്കുന്നു. അന്താരാഷ്ട്ര സ്വർണവില 2383 ഡോളറിലേക്ക് എത്തിയിരിക്കുകയാണ്. ഇൻഡ്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്. 24 കാരറ്റ് സ്വർണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. 2004ൽ ഒരു കിലോഗ്രാമിന് 7.5 ലക്ഷം രൂപയായിരുന്നതാണ് ഇപ്പോൾ 75 ലക്ഷം രൂപയായിരിക്കുന്നത്.
ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 58,500 രൂപയ്ക്ക് അടുത്ത് നൽകണം. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു. സ്വർണ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അഞ്ച് ദിവസത്തിനിടെ മാത്രം 1240 രൂപയാണ് പവന് വർധിച്ചത്.
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ (രാവിലെ)
ഏപ്രിൽ 9 - 52,800 രൂപ (ഉച്ചയ്ക്ക്)
ഏപ്രിൽ 10 - 52,880 രൂപ
ഏപ്രിൽ 11 - 52,960 രൂപ
ഏപ്രിൽ 12 - 53,760 രൂപ