Gold Price | താഴേക്കിറങ്ങാതെ സ്വര്‍ണവില; പവന് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ചൊവ്വാഴ്ച (09.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6575 രൂപയിലും പവന് 52,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയും പവന് 44,000 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 88 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് വിപണി വില.
തിങ്കളാഴ്ച (08.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയിലും പവന് 52,520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ റെകോർഡ് വിലയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും വർധിക്കുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5495 രൂപയും പവന് 43,960 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. മാര്ച് 29നാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി അര ലക്ഷം കടന്നത്. ഏപ്രില്‍ മൂന്നിന് 51,000 രൂപയും ഏപ്രിൽ ആറിന് 52,000വും കടന്നു.
സ്വർണവില (പവൻ)
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ
ഏപ്രിൽ 9 - 52,600 രൂപ