Gold Price | സ്വര്‍ണവില പുതിയ ഉയരങ്ങളിൽ; 52,500 വും കടന്ന് പവന് കുതിക്കുന്നു, ഒരാഴ്ചയ്ക്കിടെ കൂടിയത് 1640 രൂപ
* മാര്‍ച് 29നാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി അര ലക്ഷം കടന്നത്.
* ഏപ്രില്‍ മൂന്നിന് 51,000 രൂപയും ആറിന് 52,000വും പിന്നിട്ടു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പുതിയ റെകോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച (08.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6565 രൂപയും പവന് 52,520 രൂപയുമാണ് നിരക്ക്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5495 രൂപയും പവന് 43,960 രൂപയുമാണ് വിപണി വില. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയിലും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച (06.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6535 രൂപയിലും പവന് 52,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ റെകോർഡാണ് തിങ്കളാഴ്ച തകർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 110 രൂപയും പവന് 880 രൂപയും വർധിക്കുകയായുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയും പവന് 43,760 രൂപയുമായിരുന്നു നിരക്ക്.
ശനിയാഴ്ച വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 87 രൂപയായാണ് ഉയർന്നത്. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായിരുന്നില്ല. മാര്‍ച് 29നാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി അര ലക്ഷം കടന്നത്. ഏപ്രില്‍ മൂന്നിന് 51,000 രൂപയും ഏപ്രിൽ ആറിന് 52,000വും കടന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്.
സ്വർണവില (പവൻ)
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ
ഏപ്രിൽ 7 - 52,280 രൂപ
ഏപ്രിൽ 8 - 52,520 രൂപ