Gold Price | സ്വർണവില വീണ്ടും ചരിത്രം കുറിച്ചു; ഏറ്റവും ഉയർന്ന നിരക്കിലെത്തി; പവന് ഒറ്റയടിക്ക് 960 രൂപ വർധിച്ച് 52,000 വും പിന്നിട്ടു
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും ചരിത്രം കുറിച്ച് ഏറ്റവും ഉയർന്ന നിരക്കിലെത്തി. ശനിയാഴ്ച (06.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6535 രൂപയിലും പവന് 52,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 110 രൂപയും പവന് 880 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയും പവന് 43,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 87 രൂപയായി ഉയർന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് വിപണി വില.
വെള്ളിയാഴ്ച (05.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6415 രൂപയിലും പവന് 51,320 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയും പവന് 42,880 രൂപയുമായിരുന്നു വിപണി വില.
എന്നാൽ വെള്ളിയാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 85 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്. സ്വർണവിലയിൽ വ്യാഴാഴ്ച (04.04.2024) രേഖപ്പെടുത്തിയ റെകോർഡാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6460 രൂപയും പവന് 51,680 രൂപയുമായിരുന്നു നിരക്ക്.
സ്വർണവില (പവൻ)
ഏപ്രിൽ 1 - 50,880 രൂപ
ഏപ്രിൽ 2 - 50,680 രൂപ
ഏപ്രിൽ 3 - 51,280 രൂപ
ഏപ്രിൽ 4 - 51,680 രൂപ
ഏപ്രിൽ 5 - 51,320 രൂപ
ഏപ്രിൽ 6 - 52,280 രൂപ