Gold Rate | സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 52400 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സര്‍വക്കാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. മൂന്ന് ദിവസത്തിനിടെ പവന് 1800 രൂപയാണ് കൂടിയത്. വ്യാഴാഴ്ച (06.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 7930 രൂപയിലും പവന് 200 രൂപ കൂടി 63440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6550 രൂപയിലും പവന് 120 രൂപ കൂടി 52400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ബുധനാഴ്ച (05.02.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കൂടി 7905 രൂപയിലും പവന് 760 രൂപ കൂടി 63240 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 6535 രൂപയിലും പവന് 640 രൂപ കൂടി 52280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കും ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയില്‍നിന്ന് 02 രൂപ കൂടി 106 രൂപയിലാണ് വ്യാപാരം നടന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold prices in Kerala have soared to record highs, with an ₹1800 increase per sovereign in three days. 22-carat gold is now at ₹63440 per sovereign.
#GoldPrice #KeralaGold #GoldRate #RecordHigh #MarketUpdate #BusinessNews