Gold Rate | റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് 3 ദിവസത്തിനിടെ വര്‍ധിച്ചത് 1760 രൂപ; വെള്ളിനിരക്കും ഉയര്‍ന്നു

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 51080 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് മാസാവസാനവും സര്‍വക്കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണം, വെള്ളി നിരക്കുകള്‍ കുതിക്കുന്നു. പവന് 62000 ആവാന്‍ 160 രൂപയുടെ കുറവ് മാത്രം. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1760 രൂപയാണ് പവന് കൂടിയത്.
വെള്ളിയാഴ്ച (31.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കൂടി 7730 രൂപയിലും പവന് 960 രൂപ കൂടി 61840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 6385 രൂപയിലും പവന് 800 രൂപ കൂടി 51080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കും കുതിച്ചുയര്‍ന്ന് 100 രൂപ കടന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപയില്‍നിന്ന് 01 രൂപ കൂടി 101 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, മാസങ്ങളായി ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (30.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 7610 രൂപയിലും പവന് 120 രൂപ കൂടി 60880 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 6285 രൂപയിലും പവന് 80 രൂപ കൂടി 50280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കും കുതിച്ചുയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 02 രൂപ കൂടി 100 രൂപയിലാണ് വ്യാപാരം നടന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.
Gold prices in Kerala have skyrocketed, breaking all previous records. In the last three days alone, the price of one sovereign has increased by Rs. 1760. On Friday (31.01.2025), the price of 22 carat gold increased by Rs. 120 per gram and Rs. 960 per sovereign. The price of 22 carat gold is trading at Rs. 7730 per gram and Rs. 61840 per sovereign. Silver prices have also risen sharply.
#GoldPrice #Kerala #RecordHigh #SilverPrice #Inflation #Economy