city-gold-ad-for-blogger

പഴയവിലകള്‍ മറന്നേക്കൂ; സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി

Bride Representing Kerala Gold Price September 23
Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണ്ണത്തിന് പവന് 83840 രൂപയിലെത്തി.
● കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 1600 രൂപയാണ് വർധിച്ചത്.
● ചൊവ്വാഴ്ച മാത്രം പവന് 920 രൂപ കൂടി.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണ്ണത്തിനും വില വർധിച്ചു.
● വെള്ളി നിരക്കിലും വൻ വർധനവുണ്ടായി.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. പവന് 83000 രൂപ കടന്ന സ്വർണ്ണവില, ചൊവ്വാഴ്ച വീണ്ടും ഉയർന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 1600 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വെള്ളി നിരക്കും ഇതോടൊപ്പം കുതിച്ചുയർന്നിരിക്കുകയാണ്.

സെപ്റ്റംബർ 23 ചൊവ്വാഴ്ച 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 115 രൂപ കൂടി 10480 രൂപയിലും പവന് 920 രൂപ കൂടി 83840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കു ശേഷവുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പവന് 680 രൂപ വർധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82560 രൂപയുമായിരുന്നു. ഉച്ചയ്ക്കു ശേഷം ഇത് ഗ്രാമിന് 45 രൂപ കൂടി 10365 രൂപയും പവന് 360 രൂപ കൂടി 82920 രൂപയുമെത്തി.

18 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വില കൂടി

സെപ്റ്റംബർ 23-ന് 18 കാരറ്റിനും വില വർധിച്ചു. ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 95 രൂപ കൂടി 8680 രൂപയും പവന് 760 രൂപ കൂടി 69440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 95 രൂപ കൂടി 8615 രൂപയും പവന് 760 രൂപ കൂടി 68920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 70 രൂപ കൂടി 6700 രൂപയും പവന് 560 രൂപ കൂടി 53600 രൂപയിലും ഒൻപത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 4325 രൂപയും പവന് 280 രൂപ കൂടി 34600 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.

ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 4325 രൂപയും പവന് 280 രൂപ കൂടി 34600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളി നിരക്കിലും വർധന

വെള്ളി നിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തിയത്. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 144 രൂപയിൽ നിന്ന് മൂന്ന് രൂപ കൂടി 147 രൂപയും മറുവിഭാഗത്തിന് 140 രൂപയിൽ നിന്ന് നാല് രൂപ കൂടി 144 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സ്വർണ്ണവില ഇനിയും ഉയരുമോ അതോ കുറയുമോ? നിങ്ങളുടെ അഭിപ്രായം എന്താണ്?

Article Summary: Gold price in Kerala crosses 83,000 per sovereign.

#GoldPrice #GoldRate #KeralaGold #GoldRateToday #KeralaBusiness #Jewellery

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia